തിരുവനന്തപുരം: 2027 വർഷത്തേക്കുള്ള സംസ്ഥാന സർക്കാരിന്റെ പൊതു അവധി ദിനങ്ങൾ പ്രഖ്യാപിച്ചു. റിപ്പബ്ലിക് ദിനം, വിഷു, ഈസ്റ്റർ, ബക്രീദ്, ഓണം, ക്രിസ്മസ് ഉൾപ്പെടെ ആകെ 21 ദിവസങ്ങളാണ് പട്ടികയിൽ പൊതു അവധികളായി ഉൾപ്പെടുത്തിയിരിക്കുന്നത്.
ജനുവരി രണ്ടിന് മന്നം ജയന്തിയോടെയാണ് 2027-ലെ പൊതു അവധി ദിനങ്ങൾ ആരംഭിക്കുന്നത്. മാർച്ചിൽ മഹാശിവരാത്രി, റംസാൻ, പെസഹ വ്യാഴം, ദുഃഖവെള്ളി തുടങ്ങിയ പ്രധാനപ്പെട്ട അവധി ദിനങ്ങൾ ഉൾപ്പെടുന്നു. ഏപ്രിൽ മാസത്തിൽ അംബേദ്കർ ജയന്തി, വിഷു എന്നിവയും മേയ് മാസത്തിൽ മേയ് ദിനവും ബക്രീദും പൊതു അവധികളായി പട്ടികയിലുണ്ട്.
