Zygo-Ad

വൈദ്യുതി നിരക്ക് വർധിപ്പിക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് മന്ത്രി സണ്ണി ജോസഫ്


തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിപ്പിക്കാൻ നിലവിൽ യാതൊരു തീരുമാനവും എടുത്തിട്ടില്ലെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് വ്യക്തമാക്കി. നിരക്ക് വർധനവുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വാർത്തകൾ തള്ളിക്കളഞ്ഞ മന്ത്രി, അത്തരം യാതൊരു ചർച്ചകളും നിലവിൽ നടന്നിട്ടില്ലെന്നും അറിയിച്ചു.

സംസ്ഥാനത്തെ നിലവിലെ വൈദ്യുതി പ്രതിസന്ധിക്ക് കാരണം മുൻ എൽ.ഡി.എഫ്. സർക്കാരിന്റെ ദീർഘവീക്ഷണമില്ലാത്ത നയങ്ങളും ഭരണവീഴ്ചയുമാണെന്ന് മന്ത്രി കുറ്റപ്പെടുത്തി. മുൻ സർക്കാരിന്റെ കാലത്തെ തെറ്റായ തീരുമാനങ്ങളാണ് കെ.എസ്.ഇ.ബി.യെയും സംസ്ഥാനത്തെ വൈദ്യുതി മേഖലയെയും പ്രതിസന്ധിയിലാക്കിയതെന്നും മന്ത്രി കൂട്ടിച്ചേർത്തു.



വളരെ പുതിയ വളരെ പഴയ