ബാംഗ്ലൂർ: ബാംഗ്ലൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന സ്നേഹസദൻ ചാരിറ്റബിൾ സൊസൈറ്റി ഏർപ്പെടുത്തിയ മികച്ച സാമൂഹിക പ്രവർത്തകനുള്ള അവാർഡിന് സബർമതി സാംസ്‌കാരിക വേദി പ്രസിഡന്റ് അഡ്വ. പ്രദീപ് വട്ടിപ്രം അർഹനായി.
ബാംഗ്ലൂരിൽ വെച്ച് നടന്ന ചടങ്ങിൽ പ്രമുഖ സാമൂഹിക പ്രവർത്തകൻ രംഗസ്വാമിയിൽ നിന്ന് 10,001 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം അദ്ദേഹം ഏറ്റുവാങ്ങി. സാമൂഹിക-സാംസ്കാരിക മേഖലകളിലെ മികവുറ്റ പ്രവർത്തനങ്ങൾ മാനിച്ചാണ് പുരസ്കാരം.
