കണ്ണൂർ: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായുള്ള മഹാനവമി ദിനം ഇന്ന് ആചരിക്കുന്നു. ഞായറും തിങ്കളുമായി വീടുകളിലും ക്ഷേത്രങ്ങളിലും സാംസ്കാരിക സ്ഥാപനങ്ങളിലും പുസ്തകങ്ങളും പഠനോപകരണങ്ങളും വിദ്യാരംഭത്തിനായി പൂജവച്ചു.
ഇന്ന് തൊഴിൽ ഉപകരണങ്ങളും ആയുധങ്ങളും പൂജയ്ക്ക് വയ്ക്കും. വിജയദശമി ദിനമായ നാളെ (ബുധനാഴ്ച) രാവിലെ പൂജയെടുപ്പോടുകൂടി വിദ്യാരംഭ ചടങ്ങുകൾക്ക് തുടക്കമാകും. സംസ്ഥാനത്തെ വിവിധ പ്രമുഖ ക്ഷേത്രങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലും കുരുന്നുകളെ ആദ്യാക്ഷരം കുറിക്കാനായി വിപുലമായ ഒരുീകരണങ്ങളാണ് നടന്നിട്ടുള്ളത്.
