Zygo-Ad

സംസ്ഥാനത്ത് 2027 ഏപ്രിൽ ഒന്നു മുതൽ പുതുക്കിയ വൈദ്യുതി നിരക്കും സർച്ചാർജും നിലവിൽ വരും


തിരുവനന്തപുരം: സംസ്ഥാനത്ത് 2027 ഏപ്രിൽ ഒന്നു മുതൽ പുതുക്കിയ വൈദ്യുതി നിരക്കും സർച്ചാർജും നിലവിൽ വരുമെന്ന് സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ അറിയിച്ചു. ഇത് സംബന്ധിച്ച പുതിയ താരിഫ് നയം കമ്മീഷൻ ഔദ്യോഗികമായി വിജ്ഞാപനം ചെയ്തു.

വൈദ്യുതി ബോർഡിന്റെ മുൻകാല നഷ്ടമായ 5,000 കോടി രൂപ നാല് വർഷം കൊണ്ട് സർച്ചാർജ് മുഖേന ഉപഭോക്താക്കളിൽ നിന്ന് ഈടാക്കാനാണ് പുതിയ നയത്തിലൂടെ ലക്ഷ്യമിടുന്നത്. 2027-28 സാമ്പത്തിക വർഷം മുതൽ 2031-32 വരെയുള്ള അഞ്ചു വർഷത്തെ വൈദ്യുതി നിരക്കുകൾ ഈ പുതിയ താരിഫ് നയത്തിന്റെ അടിസ്ഥാനത്തിലായിരിക്കും റെഗുലേറ്ററി കമ്മീഷൻ നിശ്ചയിക്കുക.

പുതിയ നിരക്ക് വർദ്ധനവും സർച്ചാർജും വരുന്നതോടെ വരും വർഷങ്ങളിൽ വൈദ്യുതി ഉപഭോക്താക്കൾക്ക് സാമ്പത്തിക ഭാരം വർദ്ധിക്കാനിടയാകും.



വളരെ പുതിയ വളരെ പഴയ