Zygo-Ad

ഇരുചക്രവാഹനങ്ങളിൽ മൂന്നുപേരുമായി യാത്ര: നടപടി കടുപ്പിച്ച് മോട്ടോർ വാഹന വകുപ്പ്; ഇനി മാതാപിതാക്കളും ബോധവത്കരണ ക്ലാസിൽ പങ്കെടുക്കണം

 


ഇരുചക്രവാഹനങ്ങളിൽ മൂന്നുപേർ യാത്ര ചെയ്യുന്നതിനെതിരെ നടപടി കടുപ്പിച്ച് മോട്ടോർ വാഹന വകുപ്പ്. നഗരത്തിലും പരിസരങ്ങളിലുമായി നടത്തിയ പരിശോധനയിൽ 25-ലധികം കേസുകൾ രജിസ്റ്റർ ചെയ്തു. പിടിയിലാകുന്നവരിൽ ഭൂരിഭാഗവും 18-നും 25-നും ഇടയിൽ പ്രായമുള്ള വിദ്യാർത്ഥികളാണ്.

നിയമം ലംഘിച്ച് പിടിയിലാകുന്നവർ നിർബന്ധമായും ബോധവത്കരണ ക്ലാസിൽ പങ്കെടുക്കണമെന്നാണ് നിലവിലുള്ള നിയമം. എന്നാൽ നിയമലംഘനം ആവർത്തിക്കുന്ന സാഹചര്യത്തിൽ, ഇനി മുതൽ വാഹനമോടിച്ചവരുടെ മാതാപിതാക്കളും നിർബന്ധമായും ബോധവത്കരണ ക്ലാസിൽ പങ്കെടുക്കേണ്ടി വരുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.

 

വളരെ പുതിയ വളരെ പഴയ