Zygo-Ad

ഡ്രൈവിങ് ടെസ്റ്റ് നടക്കുന്നിടത്ത് ഇനി ഉദ്യോഗസ്ഥർ മാത്രം; ഡ്രൈവിങ് സ്‌കൂൾ ജീവനക്കാർക്ക് വിലക്കേർപ്പെടുത്തി ഗതാഗത വകുപ്പ്

 


ഡ്രൈവിങ് ലൈസൻസിനുള്ള ടെസ്റ്റ് നടക്കുന്ന സ്ഥലങ്ങളിൽ ഡ്രൈവിങ് സ്കൂൾ ഉടമകൾ, ഇൻസ്ട്രക്ടർമാർ, മറ്റ് ജീവനക്കാർ എന്നിവർ പ്രവേശിക്കുന്നതിന് ഗതാഗത വകുപ്പ് വിലക്കേർപ്പെടുത്തി. ഡ്രൈവിങ് ടെസ്റ്റ്, ഫിറ്റ്നസ് പരിശോധന, എൻഫോഴ്സ്മെന്റ് പ്രവർത്തനം, പൊതുജനങ്ങളുമായുള്ള ഇടപെടൽ എന്നിവയിൽ ക്രമക്കേടുകളോ വീഴ്ചകളോ വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന അച്ചടക്കനടപടി സ്വീകരിക്കാനും ഉത്തരവുണ്ട്.

പരിശോധനകളിൽ സുതാര്യത ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ഉദ്യോഗസ്ഥർ ടെസ്റ്റ് ഡ്യൂട്ടി ആരംഭിക്കുന്നതിന് മുൻപായി ഫെയ്സ് ആപ് വഴിയും ഓഫീസിലെത്തിയ ശേഷം രജിസ്റ്ററിലും ഹാജർ രേഖപ്പെടുത്തണം. ഡ്യൂട്ടി ആരംഭിക്കുന്നതിന് മുൻപ് കൈവശമുള്ള പണത്തിന്റെ വിവരം ഫെയ്സ് ആപ്പിലെ ഡിജിറ്റൽ രജിസ്റ്ററിൽ വെളിപ്പെടുത്തണമെന്നും ഡ്യൂട്ടി പൂർത്തിയായ ശേഷം ഈ വിവരങ്ങൾ വീണ്ടും രേഖപ്പെടുത്തണമെന്നും നിർദേശമുണ്ട്.


വളരെ പുതിയ വളരെ പഴയ