Zygo-Ad

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ ശക്തമാകും; ഇടിമിന്നലിനും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത


കണ്ണൂർ: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ ശക്തമാകാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഞായറാഴ്ച മുതൽ ചൊവ്വാഴ്ച വരെയുള്ള ദിവസങ്ങളിൽ വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം.

വിവിധ ദിവസങ്ങളിലായി താഴെ പറയുന്ന ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്:

 * ഞായർ: പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി

 * തിങ്കൾ: പത്തനംതിട്ട, ഇടുക്കി, മലപ്പുറം

 * ചൊവ്വ: ഇടുക്കി, പാലക്കാട്, വയനാട്

മഴയ്ക്കൊപ്പം ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലിനും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് നിർദ്ദേശിച്ചു.



വളരെ പുതിയ വളരെ പഴയ