Zygo-Ad

വടക്കൻ കേരളത്തിൽ മഴ കനക്കും; കണ്ണൂർ ഉൾപ്പെടെ 5 ജില്ലകളിൽ യെല്ലോ അലർട്ട്


കണ്ണൂർ: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കൻ ജില്ലകൾക്ക് പുറമെ വടക്കൻ കേരളത്തിലും മഴ കനക്കുമെന്നാണ് പ്രവചനം.

സാഹചര്യം കണക്കിലെടുത്ത് വടക്കൻ കേരളത്തിലെ അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം എന്നീ ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്.

ഉച്ചയ്ക്ക് ശേഷമുള്ള ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു. മലയോര മേഖലകളിലുള്ളവരും ജലാശയങ്ങൾക്ക് സമീപം താമസിക്കുന്നവരും ജാഗ്രത പാലിക്കണമെന്ന് ഭരണകൂടം നിർദേശിച്ചു.



വളരെ പുതിയ വളരെ പഴയ