ശബരിമല: ശബരിമല ശ്രീ ധർമ്മശാസ്ത്രാ ക്ഷേത്രത്തിലെ പുതിയ മേൽശാന്തിയായി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ തിരഞ്ഞെടുത്തു. സന്നിധാനത്ത് നടന്ന പരമ്പരാഗത നറുക്കെടുപ്പിലൂടെയാണ് അദ്ദേഹത്തെ മേൽശാന്തിയായി തിരഞ്ഞെടുത്തത്.
തിരുവനന്തപുരം പുളിമൂട് സ്വദേശിയായ ഇദ്ദേഹം നിലവിൽ തിരുവനന്തപുരം പഴവങ്ങാടി ഗണപതി ക്ഷേത്രത്തിലെ മേൽശാന്തിയായി സേവനമനുഷ്ഠിച്ചു വരികയാണ്.
അടുത്ത തീർത്ഥാടന കാലം തൊട്ട് ഒരു വർഷത്തേക്കായിരിക്കും ഇദ്ദേഹത്തിന് സന്നിധാനത്ത് പൂജാധികാരങ്ങൾ ഉണ്ടാവുക. മണ്ഡല-മകരവിളക്ക് മഹോത്സവത്തിന് നടതുറക്കുന്നതോടെ പുതിയ മേൽശാന്തി ചുമതലയേൽക്കും.
