Zygo-Ad

ചേരാനല്ലൂർ വാഹനാപകടം നിയമസഭയിൽ: 17 കാരനായ പ്രതിയുടെ ജാമ്യത്തിൽ അത്ഭുതം, പോലീസിന് വീഴ്ചയെന്ന് ആഭ്യന്തര മന്ത്രി


തിരുവനന്തപുരം: ചേരാനല്ലൂരിൽ പ്രായപൂർത്തിയാകാത്ത 17 കാരൻ ഓടിച്ച ബെൻസ് കാറിടിച്ച് സ്കൂട്ടർ യാത്രക്കാരൻ ദാരുണമായി മരിച്ച സംഭവം നിയമസഭയിൽ ചൂടേറിയ ചർച്ചയായി. പ്രതിപക്ഷ നേതാവ് പിണറായി വിജയനാണ് വിഷയം സഭയിൽ ഉന്നയിച്ചത്. പ്രായപൂർത്തിയാകാത്തവർ വാഹനം ഓടിച്ചുള്ള അപകടങ്ങൾ വർധിച്ചുവരികയാണെന്ന് ചൂണ്ടിക്കാണിച്ച അദ്ദേഹം, ഉന്നത സ്വാധീനം ഉപയോഗിച്ച് പ്രതികൾ രക്ഷപ്പെടുന്ന സാഹചര്യം പൂർണ്ണമായും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു.

പ്രതിപക്ഷ നേതാവ് ഉന്നയിച്ച കാര്യങ്ങൾ ശരിയാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല സഭയെ അറിയിച്ചു. ചേരാനല്ലൂർ കേസിൽ പ്രതിയെ ജുവനൈൽ കോടതിയിൽ ഹാജരാക്കിയ ഉടൻ തന്നെ ജാമ്യം ലഭിച്ചത് അത്ഭുതപ്പെടുത്തുന്ന കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. സംഭവത്തിൽ തുടക്കത്തിൽ പോലീസ് സ്വീകരിച്ച നിലപാടിൽ വീഴ്ച പറ്റിയിട്ടുണ്ടെന്ന് തുറന്നുസമ്മതിച്ച ആഭ്യന്തര മന്ത്രി, ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകുമെന്നും വ്യക്തമാക്കി.

 

വളരെ പുതിയ വളരെ പഴയ