Zygo-Ad

137 ക്യാൻസർ പ്രതിരോധ മരുന്നുകളുടെ വില 70 ശതമാനം വരെ കുറയും; കേന്ദ്ര സർക്കാരിൻ്റെ വൻ ആശ്വാസ നടപടി


ന്യൂഡൽഹി: ക്യാൻസർ രോഗികൾക്ക് വലിയ ആശ്വാസമേകി 137 അർബുദ പ്രതിരോധ മരുന്നുകളുടെ വില 70 ശതമാനം വരെ കുറയ്ക്കാൻ തീരുമാനം. മരുന്ന് വില നിയന്ത്രണ അതോറിറ്റിയായ നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ് അതോറിറ്റി (NPPA) ഈ മരുന്നുകളുടെ ട്രേഡ് മാർജിൻ 30 ശതമാനമായി നിജപ്പെടുത്തി.

പുതുക്കിയ നിരക്കുകൾ 2026 നവംബർ ഒമ്പത് മുതൽ ഔദ്യോഗികമായി പ്രാബല്യത്തിൽ വരും. അമിതമായ വിലക്കയറ്റം തടയുന്നതിനും മരുന്നുകൾ സാധാരണക്കാർക്ക് ലഭ്യമാക്കുന്നതിനും ലക്ഷ്യമിട്ടാണ് കേന്ദ്ര സർക്കാരിൻ്റെ ഈ നടപടി.

പുതുക്കിയ വിലവിവരങ്ങൾ എൻ.പി.പി.എ.യുടെ വെബ്സൈറ്റിലും 'ഫാർമ സഹി ദാം' (Pharma Sahi Daam) ആപ്പിലും ലഭ്യമാണ്. ആശുപത്രികൾ, മെഡിക്കൽ സ്ഥാപനങ്ങൾ, റീട്ടെയ്ൽ മരുന്ന് കടകൾ എന്നിവർ അപ്‌ഡേറ്റ് ചെയ്ത വിലവിവര പട്ടിക വ്യക്തമായി പ്രദർശിപ്പിക്കണമെന്നും ഉപഭോക്താക്കളിൽ നിന്ന് പുതുക്കിയ നിരക്കുകൾ മാത്രമേ ഈടാക്കാവൂ എന്നും സർക്കാർ കർശന നിർദേശം നൽകിയിട്ടുണ്ട്. മരുന്നുകളുടെ ക്ഷാമം ഒഴിവാക്കാൻ ഉൽപ്പാദനവും വിതരണവും തടസ്സമില്ലാതെ തുടരാൻ ഫാർമസ്യൂട്ടിക്കൽ കമ്പനികൾക്ക് നിർദേശം നൽകി.



വളരെ പുതിയ വളരെ പഴയ