Zygo-Ad

ആലുവയിൽ യുവാവിനെ കല്ലെറിഞ്ഞ് വീഴ്ത്തി മർദിച്ച് സ്വർണവും പണവും കവർന്നു



ആലുവ: ആലുവയിൽ പുലർച്ചെ റെയിൽവേ സ്റ്റേഷന് സമീപത്ത് വെച്ച് യുവാവിനെ ക്രൂരമായി മർദിച്ച് സ്വർണ്ണവും പണവും കവർന്നു. പെരുമ്പാവൂർ സ്വദേശിയായ ജോഫിന് നേരെയാണ് ആക്രമണം ഉണ്ടായത്. മൂന്ന് പവൻ സ്വർണമാലയും ആയിരം രൂപയുമാണ് രണ്ടംഗ സംഘം കവർന്നെടുത്തത്.

കോഴിക്കോട്ടേക്ക് പോകുന്നതിനായി പെരുമ്പാവൂരിൽ നിന്നും ആലുവ റെയിൽവേ സ്റ്റേഷനിൽ എത്തിയതായിരുന്നു ഇയാൾ. വഴിയിൽ വെച്ച് സംഘം ആദ്യം കല്ല ഉപയോഗിച്ച് എറിഞ്ഞ് വീഴ്ത്തുകയും തുടർന്ന് ക്രൂരമായി മർദിച്ച് പണവും സ്വർണ്ണവും കവരുകയുമായിരുന്നു. പ്രദേശത്ത് സ്ഥിരമായി പ്രശ്നങ്ങൾ ഉണ്ടാക്കുന്നവരാണ് അക്രമികളെന്ന് പോലീസ് വ്യക്തമാക്കി. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത പോലീസ് പ്രതികൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.



വളരെ പുതിയ വളരെ പഴയ