Zygo-Ad

അമീബിക് മസ്തിഷ്കജ്വരം: തലയ്ക്ക് പരിക്കേറ്റവരും ശസ്ത്രക്രിയ കഴിഞ്ഞവരും കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ഐ.സി.എം.ആർ പഠനം


കേരളം: തലയ്ക്ക് പരിക്കേൽക്കുകയോ തലയ്ക്കും മൂക്കിനും ശസ്ത്രക്രിയ നടത്തുകയോ ചെയ്തവർക്ക് പൊതു ജലാശയങ്ങളിൽ നിന്ന് അമീബിക് മസ്തിഷ്കജ്വരം പിടിപെടാനുള്ള സാധ്യതയേറെയെന്ന് പഠന റിപ്പോർട്ട്. സംസ്ഥാന ആരോഗ്യവകുപ്പും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചും (ഐ.സി.എം.ആർ) ചേർന്ന് നടത്തിയ പഠനത്തിലാണ് ഇക്കര്യം വ്യക്തമാക്കുന്നത്. ഐ.സി.എം.ആർ ശാസ്ത്രജ്ഞരായ ഡോ. ജെറോമി തങ്കരാജ്, ഡോ. മനോജ് മുറേക്കർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പഠനം നടത്തിയത്.

താടിയെല്ല്, മുഖം എന്നിവിടങ്ങളിൽ പരിക്കേറ്റവർക്കും ശസ്ത്രക്രിയ കഴിഞ്ഞവർക്കും പുറമെ മൂക്കിലേക്ക് ശക്തിയായി വെള്ളം കയറ്റുന്നവർക്കും മുറിവുകൾ സാധാരണ വെള്ളത്തിൽ കഴുകുന്നവർക്കും രോഗസാധ്യത കൂടുതലാണ്. സംസ്ഥാനത്ത് അമീബിക് മസ്തിഷ്കജ്വരത്തിന്റെ മരണനിരക്ക് 25.8 ശതമാനമാണെന്നും റിപ്പോർട്ടിൽ പറയുന്നു. മഴ കുറഞ്ഞ് ചൂട് കൂടുന്ന നിലവിലെ കാലാവസ്ഥയിൽ അമീബകൾ പെരുകാൻ സാധ്യതയേറെയാണെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

കഴിഞ്ഞ മാസം മലപ്പുറം കാടാമ്പുഴയിൽ ഒരു യുവാവ് രോഗബാധയെ തുടർന്ന് മരണപ്പെടുകയും ഒരു കുട്ടി ചികിത്സയിൽ കഴിയുകയും ചെയ്യുന്നുണ്ട്. പൊതു കുളങ്ങൾ വൃത്തിയാക്കാനും കിണറുകളിൽ ക്ലോറിനേഷൻ ഉറപ്പാക്കാനും തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.



വളരെ പുതിയ വളരെ പഴയ