Zygo-Ad

കഠിനമായ വയറുവേദന:യുവതിയുടെ വയറ്റിൽനിന്ന് പുറത്തെടുത്തത് 14 പേനകളും സ്‌പൂണും മെഴുകുതിരിയും

പാലനാട്: അസഹ്യമായ വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച 33-കാരിയുടെ വയറ്റിൽ നിന്ന് പേനയും സ്പൂണും ഉൾപ്പെടെ ഇരുപതോളം വസ്തുക്കൾ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. ആന്ധ്രാപ്രദേശിലെ പെരിവാരിപാലേം സ്വദേശിനിയായ യുവതിയുടെ വയറ്റിൽ നിന്നാണ് 14 പേനകൾ, അഞ്ച് സ്പൂണുകൾ, ഒരു മെഴുകുതിരി എന്നിവ ഡോക്ടർമാർ പുറത്തെടുത്തത്.

കടുത്ത വയറുവേദനയെ തുടർന്ന് ബന്ധുക്കൾ യുവതിയെ നരസറാവുപേട്ടയിലെ മാതാശ്രീ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് നടത്തിയ സ്കാനിംഗിലാണ് വയറിനുള്ളിൽ ലോഹ-പ്ലാസ്റ്റിക് വസ്തുക്കൾ കണ്ടെത്തിയത്. ഡോ. പി. രാമചന്ദ്ര റെഡ്ഡിയുടെ നേതൃത്വത്തിലുള്ള വിദഗ്ദ്ധ മെഡിക്കൽ സംഘമാണ് സങ്കീർണ്ണമായ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയത്.

പുറത്തെടുത്ത പേനകളിൽ ഒന്നിന് മൂടിയുണ്ടായിരുന്നില്ലെന്നും, ഇതിന്റെ കൂർത്ത ഭാഗം വയറിനുള്ളിൽ തുളച്ചുകയറിയതാണ് കഠിനമായ വേദനയ്ക്ക് കാരണമായതെന്നും ഡോക്ടർമാർ വ്യക്തമാക്കി. യുവതി നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലാണ്.



വളരെ പുതിയ വളരെ പഴയ