കൊച്ചി: കൊച്ചി കണ്ടെയ്നർ ടെർമിനൽ റോഡിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ ബൈക്ക് യാത്രക്കാരനെ മുഖ്യമന്ത്രി വി.ഡി. സതീശൻ സ്വന്തം പൈലറ്റ് വാഹനത്തിൽ ആശുപത്രിയിലെത്തിച്ചു. ബൈക്ക് അപകടത്തിൽപ്പെട്ട മുളവുകാട് സ്വദേശി ആൽഫി പെരേരയ്ക്കാണ് (24) പരിക്കേറ്റത്.
അപകടം നടന്ന സമയത്ത് അതേ വഴി കടന്നുപോകുകയായിരുന്ന വി.ഡി. സതീശൻ, ഉടൻ തന്നെ വാഹനം നിർത്തി പരിക്കേറ്റയാളെ ആശുപത്രിയിലെത്തിക്കാൻ നിർദ്ദേശം നൽകുകയായിരുന്നു. തുടർന്ന് അദ്ദേഹത്തിന്റെ പൈലറ്റ് വാഹനത്തിൽ യുവാവിനെ കളമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിൽ ആൽഫിക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. ഇയാൾ ചികിത്സയിലാണ്.
