Zygo-Ad

വടകര മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ലോറി മറിഞ്ഞു; ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു


വടകര: വടകര മുക്കാളിയിൽ റോഡിൽ നിന്ന് നിയന്ത്രണം വിട്ട ലോറി റെയിൽവേ ട്രാക്കിലേക്ക് മറിഞ്ഞ് അപകടം. സംഭവത്തെ തുടർന്ന് മലബാർ മേഖലയിലെ ട്രെയിൻ ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു.

ദേശീയപാതയിൽ നിന്ന് റെയിൽവേ ട്രാക്കിന് സമീപത്തേക്ക് ലോറി മറിഞ്ഞതിനെ തുടർന്നാണ് ഗതാഗത തടസ്സം നേരിട്ടത്. വിവരമറിഞ്ഞ് റെയിൽവേ ഉദ്യോഗസ്ഥരും പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി ട്രാക്കിൽ കിടക്കുന്ന ലോറി നീക്കം ചെയ്യാനുള്ള അടിയന്തര നടപടികൾ ആരംഭിച്ചു.

ട്രാക്കിലെ തടസ്സം കാരണം കണ്ണൂർ-കോഴിക്കോട് റൂട്ടിലൂടെയുള്ള നിരവധി ട്രെയിനുകൾ വിവിധ സ്റ്റേഷനുകളിൽ പിടിച്ചിട്ടിരിക്കുകയാണ്. ട്രാക്കിലെ അപകടാവസ്ഥ ഒഴിവാക്കി ലോറി മാറ്റിയ ശേഷം മാത്രമേ ട്രെയിൻ ഗതാഗതം പുനഃസ്ഥാപിക്കാൻ സാധിക്കൂ എന്ന് റെയിൽവേ അധികൃതർ അറിയിച്ചു.



വളരെ പുതിയ വളരെ പഴയ