കേരളം:ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതിയും പ്രഖ്യാത തത്ത്വചിന്തകനുമായ ഡോ. സർവേപ്പള്ളി രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്റ്റംബർ 5 രാജ്യം ദേശീയ അധ്യാപക ദിനമായി ആചരിക്കുന്നു. അക്ഷര വെളിച്ചം പകർന്നു നൽകി, സമൂഹത്തിന്റെ ഭാവി തലമുറയെ വാർത്തെടുക്കുന്ന അധ്യാപകരുടെ അമൂല്യമായ സേവനങ്ങളെയും ത്യാഗങ്ങളെയും ഓർമ്മിക്കാനും ആദരിക്കാനുമാണ് ഈ ദിനം നീക്കിവെച്ചിരിക്കുന്നത്.
ഓരോ വിദ്യാർത്ഥിയുടെയും ജീവിതപാതയിൽ വഴികാട്ടിയായി നിന്ന്, പ്രതിസന്ധികളിൽ കൈപിടിച്ചുയർത്തുന്ന ഗുരുക്കന്മാരോടുള്ള നന്ദിയും സ്നേഹവും പ്രകടിപ്പിക്കാനുള്ള അവസരമായാണ് അധ്യാപക ദിനം ആഘോഷിക്കപ്പെടുന്നത്. സംസ്ഥാനത്തെമ്പാടുമുള്ള വിദ്യാലയങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലും ദിനാചരണത്തിന്റെ ഭാഗമായി പ്രത്യേക അസംബ്ലികളും അധ്യാപകരെ ആദരിക്കൽ ചടങ്ങുകളും സംഘടിപ്പിച്ചിട്ടുണ്ട്.
