Zygo-Ad

കാർഷിക യന്ത്രങ്ങൾക്ക് 50 ശതമാനം വരെ സബ്‌സിഡി; അപേക്ഷകൾ ക്ഷണിച്ചു

 


കർഷകർക്ക് ആശ്വാസമായി കാർഷിക യന്ത്രങ്ങൾക്ക് 50 ശതമാനം വരെ സബ്‌സിഡിയോടെ അപേക്ഷകൾ ക്ഷണിച്ചു. പദ്ധതിയിലൂടെ കാർഷിക യന്ത്രങ്ങൾ, വിളവെടുപ്പു യന്ത്രങ്ങൾ, വിള സംസ്കരണ ഉപകരണങ്ങൾ, മൂല്യവർദ്ധിത ഉത്പന്ന നിർമ്മാണ യന്ത്രങ്ങൾ എന്നിവ സബ്‌സിഡി നിരക്കിൽ സ്വന്തമാക്കാം. വ്യക്തിഗത കർഷകർക്ക് 40 മുതൽ 50 ശതമാനം വരെയാണ് സബ്‌സിഡി അനുവദിക്കുന്നത്.

സെപ്റ്റംബർ 22 മുതൽ ഒക്ടോബർ 15 വരെയാണ് അപേക്ഷകൾ സ്വീകരിക്കുന്നത്. അനുവദിച്ച യന്ത്രങ്ങളുടെ എണ്ണത്തേക്കാൾ കൂടുതൽ അപേക്ഷകൾ ലഭിച്ചാൽ ഓൺലൈൻ നറുക്കെടുപ്പിലൂടെയാകും ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുക. കൂടുതൽ വിവരങ്ങൾക്ക് http://agrimachinery.nic.in/index എന്ന വെബ്‌സൈറ്റോ കണ്ണൂർ കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസുമായോ തൊട്ടടുത്ത കൃഷിഭവനുമായോ ബന്ധപ്പെടാവുന്നതാണ്. (ഫോൺ: 0497-2965150, 7907425006).

 

വളരെ പുതിയ വളരെ പഴയ