തിരുവനന്തപുരം: അങ്കണവാടിയിലെ പ്രീ-സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി സ്കൂളിലേക്ക് പ്രവേശിക്കുന്ന കുട്ടികൾക്ക് ഇനി മുതൽ ഔദ്യോഗികമായി വിദ്യാരംഭം സർട്ടിഫിക്കറ്റ് നൽകും. കേന്ദ്ര വനിത-ശിശു വികസന വകുപ്പിന്റെ നിർദേശപ്രകാരമാണ് ഈ പുതിയ പദ്ധതി നടപ്പാക്കുന്നത്.
കുട്ടിയുടെ പേര്, രക്ഷിതാവിന്റെ പേര്, ജനനവർഷം, അങ്കണവാടിയുടെ വിവരങ്ങൾ, പഞ്ചായത്ത്, ജില്ല എന്നിവയ്ക്കൊപ്പം പ്രത്യേക രജിസ്റ്റർ നമ്പറും അടങ്ങിയതായിരിക്കും ഈ സർട്ടിഫിക്കറ്റ്. സർക്കാർ പ്രസ്സിലാണ് സർട്ടിഫിക്കറ്റുകൾ അച്ചടിക്കുക
