Zygo-Ad

കേരളത്തിലെ ആദ്യ മൊബൈൽ ഫോൺ വിളിക്ക് 30 വയസ്സ്


കൊച്ചി: കേരളത്തിലെ ആദ്യ മൊബൈൽ ഫോൺ സംഭാഷണത്തിന് ഇന്ന് 30 വയസ്സ് തികയുന്നു. 1996 സെപ്റ്റംബർ 17-നാണ് കേരളത്തിലേക്ക് ആദ്യത്തെ മൊബൈൽ കോൾ എത്തിയത്. പ്രമുഖ സാഹിത്യകാരൻ ജ്ഞാനപീഠ ജേതാവ് തകഴി ശിവശങ്കരപ്പിള്ളയാണ് കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ സംസാരിച്ച് ഈ സേവനത്തിന് തുടക്കം കുറിച്ചത്.

എസ്കോടെൽ ആണ് കേരളത്തിൽ ആദ്യമായി മൊബൈൽ സേവനം ആരംഭിച്ചത്. ദക്ഷിണമേഖലാ നാവികസേനാ മേധാവി വൈസ് അഡ്മിറൽ എ ആർ ടാൻഡനുമായി സംസാരിച്ചുകൊണ്ടാണ് തകഴി സേവനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്. തുടർന്ന് പ്രശസ്ത എഴുത്തുകാരി മാധവിക്കുട്ടിയുമായും എ ആർ ടാൻഡൻ മൊബൈലിൽ സംസാരിച്ചു.

ഇന്ത്യയിലെ എസ്കോർട്സ് ഗ്രൂപ്പും ഹോങ്കോങ്ങിലെ ഫസ്റ്റ് പസഫിക് കമ്പനി ലിമിറ്റഡും ചേർന്നുള്ള സംയുക്ത സംരംഭമായിരുന്നു എസ്കോടെൽ. സേവനംരംഗത്തിറങ്ങി ആദ്യ മൂന്നാഴ്ചയ്ക്കുള്ളിൽ ആയിരത്തോളം മൊബൈൽ ഫോൺ കണക്ഷനുകളാണ് അന്ന് ബുക്ക് ചെയ്യപ്പെട്ടത്.

 

വളരെ പുതിയ വളരെ പഴയ