രാസലഹരി ഉപയോഗിക്കുന്നതിനിടെ തൊടുപുഴ നഗരസഭ മുൻ അധ്യക്ഷൻ സനീഷ് ജോർജിനെ പോലീസ് പിടികൂടി. ലഹരി വിരുദ്ധ നടപടിയായ 'ഓപ്പറേഷൻ തൂഫാന്റെ' ഭാഗമായി നടത്തിയ പ്രത്യേക പരിശോധനയിലാണ് സനീഷ് കുടുങ്ങിയത്. ലഹരി വാങ്ങുന്നതിനായി പണം കൈമാറിയതിന്റെ ഡിജിറ്റൽ രേഖകളും പോലീസ് കണ്ടെടുത്തു.
പൊതുനിരത്തിന് സമീപം ആളൊഴിഞ്ഞ സ്ഥലത്ത് വാഹനം നിർത്തി രാസലഹരി ഉപയോഗിക്കുന്നുവെന്ന രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് സനീഷിനെയും സുഹൃത്തിനെയും പോലീസ് കസ്റ്റഡിയിലെടുത്തത്. രാസലഹരി ഉപയോഗിക്കാനുപയോഗിക്കുന്ന സിറിഞ്ചും പൈപ്പും ഇവരിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. സനീഷ് ഉപയോഗിച്ചത് എംഡിഎംഎ ആണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പിടിയിലായ രണ്ടുപേരെയും കൂടുതൽ ചോദ്യം ചെയ്യലിനായി കാളിയാർ പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.
