Zygo-Ad

കർണാടകയിൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് അപകടം: ഒരു കുടുംബത്തിലെ നാലുപേർ മരിച്ചു, രണ്ടുപേർക്ക് പരുക്ക്

 


ബെലഗാവി: കർണാടകയിലെ ബെലഗാവി ചാവട് ഗല്ലിയിൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ ഒരു കുടുംബത്തിലെ നാലുപേർ മരിച്ചു. ഗജാനൻ ദാമോനെ (65), ശാരദ ദാമോനെ (45), ഭാരതി ദാമോനെ (50), റോഷൻ ദാമോനെ (21) എന്നിവരാണ് മരണപ്പെട്ടത്. അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ പ്രിയ ദാമോനെ (28), ഗംഗ ദാമോനെ (25) എന്നിവർ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

തിങ്കളാഴ്ച രാത്രിയോടെയാണ് സംഭവം നടന്നത്. വീടിനുള്ളിൽ റഫ്രിജറേറ്റർ പൊട്ടിത്തെറിച്ചതിനെ തുടർന്ന് തീജ്വാലകൾ കെട്ടിടത്തിനുള്ളിലേക്ക് അതിവേഗം പടരുകയായിരുന്നു. ഇതോടെ വീട്ടിലുണ്ടായിരുന്നവർ അകത്ത് കുടുങ്ങി.

വിവരമറിഞ്ഞെത്തിയ പോലീസും അഗ്നിരക്ഷാ സേനയും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി തീയണയ്ക്കുകയും പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. സംഭവത്തിൽ മാർക്കറ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്



വളരെ പുതിയ വളരെ പഴയ