Zygo-Ad

റേഷൻ കാർഡുകളിൽ ഫോൺ നമ്പർ ബന്ധിപ്പിക്കണം: സെപ്റ്റംബർ 30 വരെ സമയം


തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ സ്മാർട്ട് പി.ഡി.എസ് (Smart PDS) പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാത്തരം റേഷൻ കാർഡുകളിലും പ്രവർത്തനക്ഷമമായ മൊബൈൽ ഫോൺ നമ്പർ ബന്ധിപ്പിക്കണമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് അറിയിച്ചു.

നിലവിൽ പല റേഷൻ കാർഡുകളിലും ഉൾപ്പെടുത്തിയിട്ടുള്ള ഫോൺ നമ്പറുകൾ ഉപയോഗത്തിലില്ലാത്തതോ റേഷൻ കാർഡുടമകളുടെ കൈവശമില്ലാത്തതോ ആണ്. റേഷൻ വിതരണം കൂടുതൽ സുതാര്യവും കാര്യക്ഷമവുമാക്കുന്നതിനായി റേഷൻ കാർഡിലെ ഏതെങ്കിലും ഒരു അംഗത്തിന്റെ പേരിലുള്ള സജീവമായ മൊബൈൽ നമ്പർ തന്നെ അപ്ഡേറ്റ് ചെയ്യേണ്ടതുണ്ട്.

അക്ഷയ കേന്ദ്രങ്ങൾ, ജനസേവന കേന്ദ്രങ്ങൾ അല്ലെങ്കിൽ സിറ്റിസൺ പോർട്ടൽ എന്നിവ മുഖേന പൊതുജനങ്ങൾക്ക് സെപ്റ്റംബർ 30-നകം ഫോൺ നമ്പർ അപ്ഡേറ്റ് ചെയ്യാവുന്നതാണ്.



വളരെ പുതിയ വളരെ പഴയ