ദക്ഷിണ റെയിൽവേയിലെ വിവിധ ഡിവിഷനുകളിലും വർക്ക്ഷോപ്പുകളിലുമായി 4,471 അപ്രന്റിസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് സെപ്റ്റംബർ 27-ന് വൈകീട്ട് അഞ്ച് മണി വരെ അപേക്ഷ സമർപ്പിക്കാം.
പത്താം ക്ലാസ്, ഐടിഐ പരീക്ഷകളിൽ ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന മെറിറ്റ് ലിസ്റ്റ് പ്രകാരമായിരിക്കും തെരഞ്ഞെടുപ്പ് നടക്കുക. അപേക്ഷകരുടെ പ്രാഥമിക രേഖാ പരിശോധന ഒക്ടോബർ 15-ന് നടക്കും. താല്പര്യമുള്ളവർക്ക് സതേൺ റെയിൽവേയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്.
