Zygo-Ad

കുറ്റ്യാടി നരിക്കൂട്ടുംചാലിൽ ബസ്സും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് അപകടം; നിരവധി പേർക്ക് പരിക്ക്


കുറ്റ്യാടി: നരിക്കൂട്ടുംചാലിൽ സ്വകാര്യ ബസ്സും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ഇടിയുടെ ആഘാതത്തിൽ ടിപ്പർ ലോറി ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

പരിക്കേറ്റവരെ ഉടൻ തന്നെ കുറ്റ്യാടി ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് ലോറി കേബിനിൽ കുടുങ്ങിപ്പോയ ഡ്രൈവറെ ചേലക്കാട് നിന്നുമെത്തിയ ഫയർഫോഴ്‌സും നാട്ടുകാരും ചേർന്നാണ് പുറത്തെടുത്തത്. പോലീസും സ്ഥലത്തെത്തി റോഡിൽ നിന്ന് വാഹനങ്ങൾ മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.



വളരെ പുതിയ വളരെ പഴയ