Zygo-Ad

സംസ്ഥാനത്ത് കാലവർഷത്തിൽ 21 ശതമാനം കുറവ്; അണക്കെട്ടുകളിൽ ജലനിരപ്പ് താഴേക്ക്


കണ്ണൂർ: സംസ്ഥാനത്ത് ഇത്തവണ ലഭിച്ച കാലവർഷത്തിൽ 21 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തി. മഴ കുറഞ്ഞതോടെ സംസ്ഥാനത്തെ വിവിധ അണക്കെട്ടുകളിൽ കഴിഞ്ഞ വർഷത്തേക്കാൾ ജലനിരപ്പ് താഴ്ന്ന നിലയിലാണ്.

ജൂൺ 1 മുതൽ ഓഗസ്റ്റ് 30 വരെയുള്ള കാലയളവിൽ 1365.8 മില്ലിമീറ്റർ മഴയാണ് സംസ്ഥാനത്ത് ലഭിച്ചത്. സാധാരണഗതിയിൽ ലഭിക്കേണ്ടിയിരുന്നത് 1735.2 മില്ലിമീറ്റർ മഴയായിരുന്നു. കണ്ണൂർ, എറണാകുളം, കാസർകോട്, കോട്ടയം, കോഴിക്കോട്, പത്തനംതിട്ട, മലപ്പുറം, തിരുവനന്തപുരം എന്നീ ജില്ലകളിൽ സാധാരണ തോതിൽ മഴ ലഭിച്ചപ്പോൾ മറ്റ് ജില്ലകളിൽ വലിയ കുറവാണ് ഉണ്ടായത്.

വയനാട് ജില്ലയിലാണ് മഴ ലഭ്യതയിൽ ഏറ്റവും വലിയ കുറവുണ്ടായത് (50 ശതമാനം). ഇടുക്കിയിൽ 43, കൊല്ലത്ത് 30, ആലപ്പുഴയിൽ 24, പാലക്കാട്ട് 23, തൃശൂരിൽ 22 ശതമാനം എന്നിങ്ങനെയാണ് മഴ കുറഞ്ഞത്.



വളരെ പുതിയ വളരെ പഴയ