കൊച്ചി: മട്ടന്നൂരിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബ് വധക്കേസിലെ വിചാരണക്കോടതി മാറ്റണമെന്ന ആവശ്യവുമായി പ്രതികൾ നൽകിയ ഹർജി ഹൈക്കോടതി തള്ളി. കേസിന്റെ വിചാരണ തലശ്ശേരി സെഷൻസ് കോടതിയിൽ തന്നെ പൂർത്തിയാക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു.
കേസ് വിചാരണ ഘട്ടത്തിലേക്ക് കടക്കാനിരിക്കെയാണ് വിചാരണ കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ ഈ ആവശ്യം അംഗീകരിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കിയ കോടതി, ഹർജി തള്ളിക്കൊണ്ട് വിചാരണ പൂർത്തിയാക്കാൻ നിർദ്ദേശിക്കുകയായിരുന്നു.
