Zygo-Ad

റെയിൽവേ സ്റ്റേഷൻ കാറ്ററിംഗ് യൂണിറ്റുകളിൽ ഭക്ഷണവില വർധിപ്പിച്ചു; പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ


തിരുവനന്തപുരം: റെയിൽവേ സ്റ്റേഷനുകളിലെ കാറ്ററിംഗ് യൂണിറ്റുകളിൽ വിൽക്കുന്ന പ്രധാന ഭക്ഷണ സാധനങ്ങളുടെ വില വർധിപ്പിച്ചു. അഞ്ച് രൂപ മുതൽ 15 രൂപ വരെയാണ് വിവിധ വിഭവങ്ങൾക്ക് ഉയർത്തിയിരിക്കുന്നത്. പുതുക്കിയ നിരക്കുകൾ ഉടനടി നിലവിൽ വന്നതായി റെയിൽവേ അധികൃതർ അറിയിച്ചു.

പുതുക്കിയ നിരക്കനുസരിച്ച് രണ്ട് ഇഡ്ഡലിക്ക് (ചട്ണി/ സാമ്പാറിനൊപ്പം) 25 രൂപയാകും. ഉഴുന്ന് വട (2 എണ്ണം), പരിപ്പുവട (2 എണ്ണം), ഉരുളക്കിഴങ് ബോണ്ട (2 എണ്ണം), സമോസ (2 എണ്ണം), മസാല ദോശ, ഉള്ളി ദോശ, റവ ഉപ്പുമാവ് എന്നിവയ്ക്ക് 30 രൂപ വീതമാണ് പുതിയ വില. 40 രൂപയായിരുന്ന വെജ് കട്‌ലറ്റിന് (2 എണ്ണം) 50 രൂപയായും ടൊമാറ്റോ സൂപ്പിന് 30 രൂപയായും വില ഉയർന്നു. 95 രൂപ ഉണ്ടായിരുന്ന മീൻകറി ഊണിന് ഇനി മുതൽ 110 രൂപ നൽകണം.

മറ്റു പ്രധാന വിഭവങ്ങളുടെ വില വിവരങ്ങൾ:

 * ചിക്കൻ കറി: ₹95

 * ചിക്കൻ ഫ്രൈഡ് റൈസ്: ₹105

 * എഗ്ഗ് റൈസ്: ₹80

 * വെജ് ഫ്രൈഡ് റൈസ്: ₹65

അതേസമയം സാധാരണക്കാർ ആശ്രയിക്കുന്ന ചപ്പാത്തി (₹5), പൊറോട്ട (₹10), പഴംപൊരി (₹20) എന്നിവയുടെ വിലയിൽ മാറ്റമൊന്നുമില്ലാതെ തുടരും.



വളരെ പുതിയ വളരെ പഴയ