Zygo-Ad

പ്ലസ് വൺ പുനർമൂല്യനിർണ്ണയ ഫലം പ്രസിദ്ധീകരിച്ചു; ഇംപ്രൂവ്മെന്റ് പരീക്ഷാ ഫീസ് സെപ്റ്റംബർ 13 വരെ അടയ്ക്കാം


കണ്ണൂർ: കഴിഞ്ഞ മാർച്ചിൽ നടന്ന ഒന്നാം വർഷ ഹയർ സെക്കൻഡറി (പ്ലസ് വൺ) പരീക്ഷയുടെ പുനർമൂല്യനിർണ്ണയം, സൂക്ഷ്മപരിശോധന എന്നിവയുടെ ഫലം പൊതുവിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിച്ചു.

വിദ്യാർത്ഥികൾക്ക് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക വെബ് പോർട്ടലായ www.hseportal.kerala.gov.in വഴി ഫലം പരിശോധിക്കാവുന്നതാണ്.

ഫലപ്രഖ്യാപനത്തെ തുടർന്ന് ഒന്നാം വർഷ ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി പരീക്ഷകൾക്കുള്ള ഫീസ് പിഴയില്ലാതെ അടയ്ക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 13 വരെയാണ്. വിദ്യാർത്ഥികൾക്ക് അതത് സ്കൂളുകളിൽ നേരിട്ട് ഫീസ് ഒടുക്കാവുന്നതാണെന്ന് അധികൃതർ അറിയിച്ചു.



വളരെ പുതിയ വളരെ പഴയ