Zygo-Ad

റെയിൽവേ സ്റ്റേഷൻ കാറ്ററിങ് യൂണിറ്റുകളിൽ ഭക്ഷണസാധനങ്ങളുടെ വില വർധിപ്പിച്ചു: പുതിയ നിരക്കുകൾ പ്രാബല്യത്തിൽ

 


റെയിൽവേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളിൽ ഭക്ഷണസാധനങ്ങളുടെ വില അഞ്ച് മുതൽ 15 രൂപ വരെ വർധിപ്പിച്ചു. പുതുക്കിയ നിരക്കുകൾ നിലവിൽ വന്നു. പ്രധാന ഭക്ഷണസാധനങ്ങളുടെ പുതിയ നിരക്കുകൾ ചുവടെ നൽകുന്നു:

 * രണ്ട് ഇഡ്ഡലി (ചട്ണി/സാമ്പാർ സഹിതം): 25 രൂപ

 * ഉഴുന്നുവട (2 എണ്ണം), പരിപ്പുവട (2 എണ്ണം), ബോണ്ട (2 എണ്ണം), സമോസ (2 എണ്ണം), മസാലദോശ, ഉള്ളിദോശ, റവ ഉപ്പുമാവ്: 30 രൂപ

 * വെജ് കട്‌ലറ്റ് (2 എണ്ണം): 50 രൂപ (പഴയ വില 40)

 * ടൊമാറ്റോ സൂപ്പ്: 30 രൂപ

 * മീൻകറി ഊണ്: 110 രൂപ (പഴയ വില 95)

 * ചിക്കൻ കറി: 95 രൂപ

 * ചിക്കൻ ഫ്രൈഡ് റൈസ്: 105 രൂപ

 * എഗ്ഗ് റൈസ്: 80 രൂപ

 * വെജ് ഫ്രൈഡ് റൈസ്: 65 രൂപ

അതേസമയം ചപ്പാത്തി (5 രൂപ), പൊറോട്ട (10 രൂപ), പഴംപൊരി (20 രൂപ) എന്നിവയുടെ വിലയിൽ മാറ്റമില്ല.

 

വളരെ പുതിയ വളരെ പഴയ