Zygo-Ad

വനിതാ സംരംഭകർക്ക് പലിശരഹിത വായ്പയുമായി പ്രിയദർശിനി പദ്ധതി

 


കണ്ണൂർ: ഉൽപ്പാദന മേഖലയിലുള്ള വനിതാ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനായി കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ 'പ്രിയദർശിനി സ്വയംതൊഴിൽ വായ്പാ പദ്ധതി' നടപ്പിലാക്കുന്നു. ഗഡുക്കൾ കൃത്യമായി തിരിച്ചടയ്ക്കുന്ന വനിതകൾക്ക് പൂർണ്ണ പലിശ സബ്സിഡി നൽകി, പദ്ധതി പൂർണ്ണമായും പലിശരഹിത വായ്പയായി മാറ്റുന്നതാണ്.

പുതിയ ഉൽപ്പാദന യൂണിറ്റുകൾ ആരംഭിക്കുന്നതിനും നിലവിലുള്ള സംരംഭങ്ങൾ വിപുലീകരിക്കുന്നതിനുമായി പരമാവധി 5 ലക്ഷം രൂപ വരെയാണ് വായ്പ അനുവദിക്കുന്നത്. ഒബിസി, മതന്യൂനപക്ഷ വിഭാഗങ്ങളിലെ 18-നും 60-നും ഇടയിൽ പ്രായമുള്ള വനിതകൾക്കാണ് അപേക്ഷിക്കാൻ അർഹതയുള്ളത്. കുടുംബ വാർഷിക വരുമാനം 5 ലക്ഷം രൂപയിൽ കവിയരുത്.

വിധവകൾ, ഭിന്നശേഷിക്കാർ, 40 വയസ്സ് കഴിഞ്ഞ അവിവാഹിതർ എന്നിവർക്ക് പദ്ധതിയിൽ മുൻഗണന ലഭിക്കും. അപേക്ഷിക്കുന്നവരുടെ പേരിൽ സാധുവായ ഉദ്യം രജിസ്ട്രേഷൻ ഉണ്ടായിരിക്കണം. കൂടുതൽ വിവരങ്ങൾക്ക് വികസന കോർപ്പറേഷന്റെ ജില്ലാ, യൂണിറ്റ് ഓഫീസുകളുമായി ബന്ധപ്പെടാം. ഫോൺ: 0497 2706196, 2706197. വാട്സ്ആപ്പ്: 9447730066.

 

വളരെ പുതിയ വളരെ പഴയ