Zygo-Ad

പ്രിയദർശിനി പദ്ധതി: 700 ബസുകൾ ഓട്ടം നിർത്തി; പ്രതിസന്ധിയിലായ സ്വകാര്യ ബസുടമകൾ നാളെ ഗതാഗത മന്ത്രിയെ കാണും


തിരുവനന്തപുരം: യു.ഡി.എഫ് സർക്കാരിന്റെ സൗജന്യ സ്ത്രീ യാത്രാ പദ്ധതിയായ 'പ്രിയദർശിനി' 100 ദിവസം പൂർത്തിയാക്കുമ്പോൾ, പദ്ധതി തങ്ങളുടെ വരുമാനത്തെ കടുത്ത പ്രതിസന്ധിയിലാക്കിയെന്ന് സ്വകാര്യ ബസുടമകൾ. സാമ്പത്തിക പ്രതിസന്ധി മൂലം 700 ഓളം ബസുകൾ ഓട്ടം നിർത്തിയെന്നും നിലവിൽ ഓടുന്ന 11,000 ബസുകളിൽ പകുതിയിലധികവും പകുതി സർവീസുകൾ മാത്രമാണ് നടത്തുന്നതെന്നും ബസുടമകൾ വ്യക്തമാക്കുന്നു.

ജീവനക്കാർക്ക് വേതനം നൽകാൻ കഴിയാത്ത സാഹചര്യമാണുള്ളത്. ജീവനക്കാരുടെ ക്ഷാമവും സർവീസുകൾ മുടങ്ങാൻ കാരണമാകുന്നുണ്ട്. കൊല്ലം, പത്തനംതിട്ട, കോട്ടയം, വയനാട് ജില്ലകളിലാണ് പ്രതിസന്ധി രൂക്ഷം.

പ്രശ്നപരിഹാരത്തിനായി നാളെ ബസുടമ പ്രതിനിധികൾ ഗതാഗത മന്ത്രിയെ നേരിൽ കാണും. യാത്രക്കൂലി വർദ്ധിപ്പിക്കുക, വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്കിൽ വർദ്ധനവ് വരുത്തുക തുടങ്ങിയ ആവശ്യങ്ങളാണ് പ്രധാനമായും മന്ത്രിക്കു മുന്നിൽ വെക്കുക. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ സർവീസുകൾ നിർത്തിവെച്ച് ശക്തമായ പണിമുടക്ക് ആരംഭിക്കുമെന്ന് ബസുടമ സംഘടനാ പ്രതിനിധി ഗോപിനാഥൻ മുന്നറിയിപ്പ് നൽകി. നിലവിലെ പത്മകുമാർ കമ്മിറ്റി നിർദ്ദേശങ്ങൾ തങ്ങൾക്ക് അനുയോജ്യമല്ലെന്നും ബസുടമകൾ ചൂണ്ടിക്കാട്ടുന്നു.



വളരെ പുതിയ വളരെ പഴയ