Zygo-Ad

ഇന്ത്യൻ റെയിൽവേയിൽ പാരാ മെഡിക്കൽ നിയമനം: 560 ഒഴിവുകൾ; അപേക്ഷകൾ ഒക്ടോബർ 14 വരെ സമർപ്പിക്കാം


ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേയുടെ പാരാ മെഡിക്കൽ വിഭാഗത്തിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചുകൊണ്ട് റയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് (ആർ.ആർ.ബി) ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിച്ചു. ആകെ 560 ഒഴിവുകളിലേക്കാണ് നിലവിൽ റിക്രൂട്ട്മെന്റ് നടക്കുന്നത്.

ഏറ്റവും കൂടുതൽ ഒഴിവുകൾ നഴ്സിംഗ് തസ്തികയിലാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ആർ.ആർ.ബിയുടെ ഔദ്യോഗിക പോർട്ടൽ വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. അപേക്ഷ നടപടികൾ പൂർത്തിയാക്കാനും സമർപ്പിക്കാനുമുള്ള അവസാന തീയതി ഒക്ടോബർ 14 ആണ്.

യോഗ്യത, പ്രായപരിധി, തെരഞ്ഞെടുപ്പ് പ്രക്രിയ തുടങ്ങിയ കൂടുതൽ വിവരങ്ങൾക്ക് ആർ.ആർ.ബിയുടെ ഔദ്യോഗിക വിജ്ഞാപനം സന്ദർശിക്കാവുന്നതാണ്.



വളരെ പുതിയ വളരെ പഴയ