Zygo-Ad

പിഎൻജി കണക്ഷൻ ഉള്ളവർ എൽപിജി കണക്ഷൻ സറണ്ടർ ചെയ്യണമെന്ന് നിർദേശം

 


തിരുവനന്തപുരം: പൈപ്പ്ഡ് നാച്ചുറൽ ഗ്യാസ് (പിഎൻജി) കണക്ഷൻ ലഭിച്ചിട്ടുള്ള ഉപഭോക്താക്കൾ തങ്ങളുടെ എൽപിജി കണക്ഷനുകൾ സറണ്ടർ ചെയ്യണമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ നിർദേശം. ഒരേ ഉപഭോക്താവ് ഒരേസമയം പിഎൻജി, എൽപിജി കണക്ഷനുകൾ കൈവശം വയ്ക്കുന്നത് ഒഴിവാക്കാനാണ് ഈ നടപടി.

പിഎൻജി ലഭിക്കുന്നവർ പുതിയ എൽപിജി കണക്ഷൻ എടുക്കാനോ നിലവിലുള്ള സിലിണ്ടറുകൾ റീഫിൽ ചെയ്യാനോ പാടില്ല. അതിനാൽ പിഎൻജി ഉപയോഗിക്കുന്ന ഉപഭോക്താക്കൾ എത്രയും വേഗം ബന്ധപ്പെട്ട എൽപിജി വിതരണ ഏജൻസിയുമായി ബന്ധപ്പെട്ട് സിലിണ്ടറുകളും കണക്ഷനും സറണ്ടർ ചെയ്ത് റദ്ദാക്കേണ്ടതാണെന്ന് അധികൃതർ അറിയിച്ചു.


 

വളരെ പുതിയ വളരെ പഴയ