Zygo-Ad

ക്ഷേമ പെൻഷൻ മസ്റ്ററിങ് അവസാന ഘട്ടത്തിലേക്ക്: സെപ്റ്റംബർ 30നകം പൂർത്തിയാക്കണം

 




തിരുവനന്തപുരം: സാമൂഹ്യ സുരക്ഷാ, ക്ഷേമനിധി ബോർഡ് പെൻഷൻ ഗുണഭോക്താക്കൾക്കുള്ള മസ്റ്ററിങ് പൂർത്തിയാക്കാനുള്ള സമയപരിധി സെപ്റ്റംബർ 30ന് അവസാനിക്കും. നിശ്ചിത സമയത്തിനകം നടപടികൾ പൂർത്തിയാക്കാത്തവർക്ക് തുടർന്നുള്ള പെൻഷൻ വിഹിതം ലഭിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി. അക്ഷയ കേന്ദ്രങ്ങൾ വഴിയും തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ വാർഡുകൾ കേന്ദ്രീകരിച്ച് നടത്തുന്ന പ്രത്യേക ക്യാമ്പുകൾ വഴിയുമാണ് ബയോമെട്രിക് മസ്റ്ററിങ് നടത്തുന്നത്. പെൻഷൻ ഗുണഭോക്താക്കൾ ആധാർ കാർഡ്, പെൻഷൻ ഐഡി, ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ ഫോൺ എന്നിവ കരുതേണ്ടതാണ്.

ബയോമെട്രിക് പരിശോധന പരാജയപ്പെടുന്നവർക്ക് തദ്ദേശ സ്ഥാപനങ്ങളിൽ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിച്ച് നടപടികൾ പൂർത്തിയാക്കാം. കിടപ്പിലായ രോഗികൾ, നടക്കാൻ പ്രയാസമുള്ളവർ എന്നിവർക്ക് വീട്ടിലെത്തി മസ്റ്ററിങ് ചെയ്യാനുള്ള സൗകര്യവും അക്ഷയ ജീവനക്കാർ ഒരുക്കിയിട്ടുണ്ട്.

 

വളരെ പുതിയ വളരെ പഴയ