ന്യൂഡൽഹി: അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 95 ഡോളർ പിന്നിട്ടതോടെ രാജ്യത്ത് പെട്രോൾ, ഡീസൽ വില വീണ്ടും വർധിച്ചേക്കുമെന്ന് സൂചന. ക്രൂഡ് ഓയിൽ വില തുടർച്ചയായി 95 മുതൽ 100 ഡോളറിന് മുകളിൽ തുടർന്നാൽ ഇന്ധനവില വർധന പുനഃപരിശോധിക്കേണ്ടി വരുമെന്നാണ് എണ്ണക്കമ്പനികൾ വ്യക്തമാക്കുന്നത്.
ആഗോളതലത്തിലുള്ള സാമ്പത്തിക സ്ഥിതിയും ഉത്പാദനത്തിലെ കുറവുമാണ് അസംസ്കൃത എണ്ണവില വീണ്ടും ഉയരാൻ കാരണം. വിലക്കയറ്റം തുടർന്നാൽ അത് രാജ്യത്തെ പൊതുവിപണിയിലും ചരക്കുകടത്തുകൂലിയിലും വലിയ ആഘാതങ്ങൾ സൃഷ്ടിച്ചേക്കുമെന്നാണ് വിലയിരുത്തൽ.
