Zygo-Ad

ഹജ്ജ് 2027: കേരളത്തിൽ നിന്ന് കാത്തിരിപ്പ് പട്ടികയിലുള്ള 120 പേർക്ക് കൂടി അവസരം


കോഴിക്കോട്: 2027-ലെ ഹജ്ജ് തീർത്ഥാടനത്തിന് കേരളത്തിൽ നിന്ന് വെയിറ്റിംഗ് ലിസ്റ്റിൽ കഴിയുന്ന 120 പേർക്ക് കൂടി കൂടി അവസരം ലഭിച്ചു. കേന്ദ്ര ഹജ്ജ് കമ്മിറ്റി അധികമായി അനുവദിച്ച സീറ്റുകളിലേക്ക് കാത്തിരിപ്പ് പട്ടികയിൽ മുന്നിലുള്ളവരെയാണ് തിരഞ്ഞെടുത്തത്.

അവസരം ലഭിച്ച തീർത്ഥാടകർ നിർദ്ദിഷ്ട തുകയും ആവശ്യമായ രേഖകളും നിശ്ചിത തീയതിക്കകം ഹജ്ജ് കമ്മിറ്റിക്ക് സമർപ്പിക്കേണ്ടതുണ്ട്. തുടർനടപടികൾ സംബന്ധിച്ച വിശദാംശങ്ങൾ സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ലഭ്യമാകുമെന്ന് അധികൃതർ അറിയിച്ചു.



വളരെ പുതിയ വളരെ പഴയ