തിരുവനന്തപുരം: തിരുവനന്തപുരം മലയിൻകീഴ് വിളവൂർക്കലിൽ ഒന്നര വയസ്സുള്ള പിഞ്ചുകുഞ്ഞിനെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തി. അഭിജിത്ത്-ക്രിസ്റ്റി ദമ്പതികളുടെ മകൾ അന്നയാണ് കൊല്ലപ്പെട്ടത്. മാതാപിതാക്കൾ തമ്മിലുണ്ടായ കടുത്ത വഴക്കിനെത്തുടർന്നാണ് ദാരുണമായ സംഭവം നടന്നതെന്നാണ് പ്രാഥമിക സൂചന.
സംഭവത്തിന് പിന്നാലെ ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ നാട്ടുകാർ ഉടൻതന്നെ വിളവൂർക്കലിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലും, തുടർന്ന് തിരുവനന്തപുരം എസ്എടി ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കുടുംബപ്രശ്നങ്ങളാണ് ഈ കൊടും ക്രൂരതയ്ക്ക് കാരണമായതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. സംഭവത്തിൽ കുട്ടിയുടെ അമ്മ ക്രിസ്റ്റിയെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. കൊലപാതകത്തിന് പിന്നിലെ കൃത്യമായ കാരണം പോലീസ് അന്വേഷിച്ചു വരുന്നു.
