Zygo-Ad

നീറ്റ് യു.ജി പരീക്ഷ കമ്പ്യൂട്ടർ അധിഷ്ഠിത (CBT) രീതിയിലേക്ക്; പുതിയ പരീക്ഷാ കേന്ദ്രങ്ങൾ കണ്ടെത്താൻ എൻ.ടി.എ


ന്യൂഡൽഹി: രാജ്യത്തെ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് യു.ജി (NEET-UG) കമ്പ്യൂട്ടർ അധിഷ്ഠിത ടെസ്റ്റ് (CBT) രീതിയിലേക്ക് മാറ്റുന്നതിനായി നാഷണൽ ടെസ്റ്റിങ് ഏജൻസി (NTA) വിപുലമായ തയ്യാറെടുപ്പുകൾ ആരംഭിച്ചു. ഇതിന്റെ ഭാഗമായി രാജ്യത്തുടനീളം സുരക്ഷിതമായ പുതിയ പരീക്ഷാ കേന്ദ്രങ്ങൾ കണ്ടെത്തുന്നതിന് ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജ്യുക്കേഷന്റെ (AICTE) സഹായം എൻ.ടി.എ തേടി.

ചോദ്യപേപ്പർ ചോർച്ചയും ക്രമക്കേടുകളും പൂർണ്ണമായി തടയുന്നതിനും പരീക്ഷാനടപടിക്രമങ്ങൾ കൂടുതൽ സുതാര്യമാക്കുന്നതിനുമുള്ള സമഗ്ര പരിഷ്കാരങ്ങളുടെ ഭാഗമായാണ് നടപടി. ഒമാആർ (OMR) പേപ്പർ രീതിക്ക് പകരം ഓൺലൈൻ ആയി പരീക്ഷ നടത്തുന്നതോടെ വേഗത്തിലും കൃത്യതയോടും കൂടി ഫലപ്രഖ്യാപനം നടത്താൻ കഴിയുമെന്നാണ് വിലയിരുത്തൽ. എൻജിനീയറിങ് കോളേജുകൾ ഉൾപ്പെടെയുള്ള മികച്ച കമ്പ്യൂട്ടർ ലാബ് സൗകര്യങ്ങളുള്ള സ്ഥാപനങ്ങളെ പരീക്ഷാ കേന്ദ്രങ്ങളായി നിശ്ചയിക്കാനാണ് പദ്ധതി.



വളരെ പുതിയ വളരെ പഴയ