Zygo-Ad

സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് കെ.എസ്.ഇ.ബി


തിരുവനന്തപുരം: കേന്ദ്ര പൂളിൽ നിന്നുള്ള വൈദ്യുതി ലഭ്യതക്കുറവിനെ തുടർന്ന് സംസ്ഥാനത്ത് ഇന്നും ഭാഗികമായി വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്താൻ സാധ്യതയെന്ന് കെ.എസ്.ഇ.ബി (KSEB) അറിയിച്ചു. വൈകിട്ട് 7 മണി മുതൽ രാത്രി 12 മണി വരെയുള്ള സമയങ്ങളിൽ 15 മിനിറ്റ് മുതൽ അരമണിക്കൂർ വരെ വൈദ്യുതി തടസ്സപ്പെട്ടേക്കാം.

ദേശീയ തലത്തിൽ അനുഭവപ്പെടുന്ന കടുത്ത വൈദ്യുതി ലഭ്യതക്കുറവാണ് സംസ്ഥാനത്തെ പ്രതിസന്ധിക്ക് കാരണം. അതിനാൽ പീക്ക് അവറുകളിൽ ഉപഭോക്താക്കൾ ലൈറ്റുകളും മറ്റ് ഉയർന്ന തോതിൽ വൈദ്യുതി ഉപയോഗിക്കുന്ന ഉപകരണങ്ങളും പരമാവധി കുറച്ച് സഹകരിക്കണമെന്ന് കെ.എസ്.ഇ.ബി അഭ്യർത്ഥിച്ചു.



വളരെ പുതിയ വളരെ പഴയ