Zygo-Ad

സീബ്രാ ലൈനിൽ കാൽനടയാത്രക്കാർക്ക് പ്രഥമ പരിഗണന നൽകണം: മനുഷ്യാവകാശ കമ്മീഷൻ


തിരുവനന്തപുരം: സീബ്രാ ലൈനിലൂടെ കാൽനടയാത്രക്കാർ റോഡ് മുറിച്ചുകടക്കാൻ പ്രവേശിക്കുമ്പോൾ അവരുടെ സുരക്ഷയ്ക്ക് മുൻഗണന നൽകി വാഹനങ്ങൾ നിർത്തിക്കൊടുക്കേണ്ടത് ഡ്രൈവർമാരുടെ അടിസ്ഥാന ഉത്തരവാദിത്തമാണെന്ന് മനുഷ്യാവകാശ കമ്മീഷൻ. സീബ്രാ ക്രോസിംഗുകളിൽ കാൽനടയാത്രക്കാരുടെ സുരക്ഷിതമായ സഞ്ചാരം ഉറപ്പാക്കാൻ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും കമ്മീഷൻ നിർദ്ദേശിച്ചു.

സീബ്രാ ലൈനുകളിൽ ഡ്രൈവർമാർ വേഗത കുറയ്ക്കുകയും കാൽനടയാത്രക്കാർക്ക് വഴി നൽകുകയും ചെയ്യുന്നത് കർശനമായി നടപ്പിലാക്കാൻ മോട്ടോർ വാഹന വകുപ്പിനും പോലീസിനും കമ്മീഷൻ നിർദ്ദേശം നൽകി. നിയമലംഘനം നടത്തുന്ന വാഹന ഉടമകൾക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.



വളരെ പുതിയ വളരെ പഴയ