Zygo-Ad

പ്രതിദിനം 60,000 രൂപ വരെ വരുമാനം: കോഴിക്കോട് - ബംഗളൂരു നവകേരള ബസ് സർവീസ് സൂപ്പർ ഹിറ്റ്

 


കോഴിക്കോട്: കോഴിക്കോട് - ബംഗളൂരു റൂട്ടിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസിയുടെ നവകേരള ബസ് വൻ വിജയകരമായി മുന്നേറുന്നു. നവകേരള സദസ്സിനായി മുൻ മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ചിരുന്ന ആഡംബര ബസ് പിന്നീട് കെഎസ്ആർടിസിയുടെ 'ഗരുഡ പ്രീമിയം' സർവീസായി മാറ്റുകയായിരുന്നു. നിലവിൽ പ്രതിദിനം 55,000 രൂപ മുതൽ 60,000 രൂപ വരെയാണ് ഈ സർവീസിൽ നിന്നുള്ള കളക്ഷൻ.

രാവിലെ 8.25-ന് കോഴിക്കോട് നിന്ന് പുറപ്പെടുന്ന ബസ് വൈകീട്ട് 4.30-ന് ബംഗളൂരുവിൽ എത്തിച്ചേരും. തുടർന്ന് ബംഗളൂരുവിൽ നിന്ന് രാത്രി 10.30-ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ കോഴിക്കോട്ട് മടങ്ങിയെത്തുന്ന രീതിയിലാണ് സമയക്രമം. താമരശ്ശേരി, കൽപ്പറ്റ, സുൽത്താൻ ബത്തേരി, മൈസൂരു വഴിയാണ് ബസ് സർവീസ് നടത്തുന്നത്.

26 പുഷ്ബാക്ക് സീറ്റുകൾ, ടെലിവിഷൻ, മ്യൂസിക് സിസ്റ്റം, മൊബൈൽ ചാർജിംഗ് സൗകര്യങ്ങൾ എന്നിവയാണ് ബസ്സിലുള്ളത്. ശരാശരി 1000 രൂപയാണ് ടിക്കറ്റ് നിരക്ക്. യാത്രക്കാരുടെ തിരക്കനുസരിച്ച് മാറ്റം വരുന്ന ഡൈനാമിക് പ്രൈസിംഗ് രീതിയിലാണ് ടിക്കറ്റ് നിരക്കുകൾ ക്രമീകരിച്ചിരിക്കുന്നത്. മുൻപ് മന്ത്രിസംഘത്തിനായുണ്ടായിരുന്ന ലിഫ്റ്റും ടോയ്‌ലെറ്റും ഉൾപ്പെടെയുള്ള സൗകര്യങ്ങൾ നീക്കം ചെയ്താണ് ബസ് സാധാരണ സർവീസിനായി ഉപയോഗിക്കുന്നത്.

വളരെ പുതിയ വളരെ പഴയ