Zygo-Ad

ബി.എസ്.സി നഴ്സിംഗ്: ഒഴിവുള്ള സീറ്റുകളിലേക്ക് സ്കോളർഷിപ്പോടെ പഠിക്കാൻ അവസരം

 


തിരുവനന്തപുരം: പ്ലസ് ടു കഴിഞ്ഞ വിദ്യാർഥികൾക്ക് നാല് വർഷത്തെ ബി.എസ്.സി നഴ്സിംഗ് പഠനം ഗവണ്മെന്റ് മെഡിക്കൽ കോളേജിലെ പ്രാക്ടിസിനൊപ്പം സ്കോളർഷിപ്പോടുകൂടി പഠിക്കുന്നതിന് അപേക്ഷ ക്ഷണിക്കുന്നു.

പ്രവേശന പരീക്ഷയോ മറ്റു തടസ്സങ്ങളോ കൂടാതെ ഒ.ബി.സി, ഒ.ഇ.സി, ജനറൽ വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്ക് സർക്കാർ സ്കോളർഷിപ്പുകളും മെറിട്ടോരിയസ് സ്കോളർഷിപ്പും ലഭിക്കും. പട്ടികജാതി (SC) വിഭാഗത്തിൽപ്പെട്ട വിദ്യാർഥികളുടെ പൂർണ പഠനച്ചെലവ് സർക്കാർ വഹിക്കുന്നതാണ്. ഇന്ത്യൻ നഴ്സിംഗ് കൗൺസിൽ (INC), കേരള നഴ്സിംഗ് കൗൺസിൽ (KNC) എന്നിവയുടെ അംഗീകാരമുള്ള സി.എം.എം മെഡിക്കൽ മിഷൻ ട്രസ്റ്റിന്റെ കീഴിലുള്ള കോളേജുകളിലേക്കാണ് പ്രവേശനം.

പ്ലസ്ടുവിൽ ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങൾക്ക് 45 ശതമാനം മാർക്കുള്ളവർക്ക് അപേക്ഷിക്കാം. രക്ഷിതാക്കളുടെ വാർഷിക വരുമാനം 5,49,000 രൂപയിൽ താഴെയായിരിക്കണം. പഠനത്തോടൊപ്പം ഐ.എൽ.ടി.എസ് (IELTS), ഒ.ഇ.ടി (OET) കോഴ്സുകൾ സൗജന്യമായി പഠിക്കാനുള്ള സൗകര്യവും ലഭ്യമാണ്.

അപേക്ഷകൾ പൂരിപ്പിച്ച് കോളേജ് പ്രിൻസിപ്പലിന് നേരിട്ട് സമർപ്പിക്കേണ്ടതാണ്. ആദ്യ അപേക്ഷകർക്കായിരിക്കും മുൻഗണന. കൂടുതൽ വിവരങ്ങൾക്ക് 9746463659 എന്ന നമ്പറിൽ ബന്ധപ്പെടാം.



വളരെ പുതിയ വളരെ പഴയ