Zygo-Ad

രാജ്യവ്യാപക പണിമുടക്കിന് ആഹ്വാനം ചെയ്ത് ബാങ്ക് യൂണിയനുകൾ; ബാങ്കിംഗ് സേവനങ്ങൾ തടസ്സപ്പെടാൻ സാധ്യത


തിരുവനന്തപുരം: ബാങ്കിംഗ് മേഖലയിൽ വിവിധ ആവശ്യങ്ങളുന്നയിച്ച് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (UFBU) സെപ്റ്റംബർ 11-ന് രാജ്യവ്യാപക പണിമുടക്ക് പ്രഖ്യാപിച്ചു. പണിമുടക്കിനെ തുടർന്ന് തുടർച്ചയായ ദിവസങ്ങളിൽ രാജ്യത്തെ ബാങ്കിംഗ് സേവനങ്ങൾ തടസ്സപ്പെട്ടേക്കാം.

അഞ്ച് ദിവസത്തെ ബാങ്കിംഗ് സമ്പ്രദായം നടപ്പാക്കുന്നതിലെ കാലതാമസം ഒഴിവാക്കുക, പെർഫോമൻസ് ലിങ്ക്ഡ് ഇൻസെന്റീവ് (PLI) പദ്ധതിയിലെ വിവേചനം പരിഹരിക്കുക, പെൻഷൻ പരിഷ്കരണം നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. പ്രശ്നങ്ങൾ പരിഹരിച്ചില്ലെങ്കിൽ സെപ്റ്റംബർ 28 മുതൽ മൂന്ന് ദിവസത്തെ പണിമുടക്കും ഒക്ടോബർ 26 മുതൽ അനിശ്ചിതകാല പണിമുടക്കും നടത്തുമെന്നും സംഘടനകൾ മുന്നറിയിപ്പ് നൽകി.

2024 മാർച്ചിൽ ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനുമായി (IBA) ഒപ്പുവെച്ച കരാറിന്റെ ഭാഗമായി തിങ്കൾ മുതൽ വെള്ളി വരെയുള്ള പ്രവൃത്തി സമയം 40 മിനിറ്റ് വർദ്ധിപ്പിച്ച് ആഴ്ചയിൽ അഞ്ച് ദിവസത്തെ ബാങ്കിംഗ് നടപ്പാക്കാൻ ധാരണയായിരുന്നു. എന്നാൽ വർഷങ്ങൾ പിന്നിട്ടിട്ടും കേന്ദ്ര സർക്കാർ ഇതിൽ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് ഭാരവാഹികൾ വ്യക്തമാക്കി.



വളരെ പുതിയ വളരെ പഴയ