Zygo-Ad

കാഞ്ഞങ്ങാട് റബർ തോട്ടത്തിൽ പുലിയെ ചത്തനിലയിൽ കണ്ടെത്തി


കാഞ്ഞങ്ങാട്: പാണത്തൂർ കല്ലപ്പള്ളി പെരുമുയിൽ സ്വകാര്യ വ്യക്തിയുടെ റബർ തോട്ടത്തിൽ പുലിയെ ചത്തനിലയിൽ കണ്ടെത്തി. ഏകദേശം അഞ്ച് വയസ്സ് പ്രായം വരുന്ന ആൺപുലിയുടെ ജഡമാണ് കണ്ടെത്തിയത്.

വ്യാഴാഴ്ച രാവിലെ തോട്ടത്തിൽ ജോലി ചെയ്യാനെത്തിയ പ്രാദേശിക തൊഴിലാളികളാണ് ജഡം ആദ്യം കണ്ടത്. തുടർന്ന് വിവരം അറിയിച്ചതിനെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മാത്രമേ പുലിയുടെ മരണകാരണം വ്യക്തമാകൂ എന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു.



വളരെ പുതിയ വളരെ പഴയ