തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരി മാഫിയക്കെതിരെ പോലീസ് നടത്തുന്ന 'ഓപ്പറേഷൻ തൂഫാൻ' പരിശോധന ശക്തമായി തുടരുന്നു. പരിശോധനകളിൽ ഇതുവരെ രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം പതിനായിരത്തിലേക്ക് അടുക്കുകയാണ്.
നടപടിക്രമങ്ങളുടെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 21 കിലോയോളം എം.ഡി.എം.എയും (MDMA) 140 കിലോ കഞ്ചാവും പോലീസ് പിടിച്ചെടുത്തു. ലഹരി വിൽപനക്കാരെയും കടത്തുകാരെയും കേന്ദ്രീകരിച്ച് നടത്തുന്ന പരിശോധനകൾ വരുംദിവസങ്ങളിലും കർശനമായി തുടരുമെന്ന് പോലീസ് അധികൃതർ അറിയിച്ചു.
