Zygo-Ad

സംസ്ഥാനത്ത് ഐ.എ.എസ് തലപ്പത്ത് വ്യാപക അഴിച്ചുപണി; കാസർഗോഡ് ജില്ലാ കളക്ടറായി ശ്രീധന്യ സുരേഷ്, പുതിയ തിരുവനന്തപുരം കളക്ടർ അഞ്ജു കെ.എസ്


തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണതലത്തിൽ വൻ ഐ.എ.എസ് അഴിച്ചുപണി നടത്തി സർക്കാർ. 36 ഉദ്യോഗസ്ഥരെ വിവിധ വകുപ്പുകളിലേക്ക് സ്ഥലം മാറ്റി ഉത്തരവിറക്കി. കാസർഗോഡ് ജില്ലാ കളക്ടറായി ഭക്ഷ്യസുരക്ഷാ കമ്മീഷണറായിരുന്ന ശ്രീധന്യ സുരേഷ് ഐ.എ.എസിനെ നിയമിച്ചു.

തിരുവനന്തപുരം ജില്ലാ കളക്ടറായി അഞ്ജു കെ.എസ് ഐ.എ.എസിനെ നിയമിച്ചപ്പോൾ, നിലവിലെ കളക്ടർ അനു കുമാരിയെ സ്പെഷ്യൽ കമ്മീഷണർ (ജി.എസ്.ടി) തസ്തികയിലേക്ക് മാറ്റി. ശ്രീറാം വെങ്കിട്ടരാമനെ വനം-വന്യജീവി വകുപ്പ് ജോയിന്റ് സെക്രട്ടറിയായും ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടിയായും നിയമിച്ചു.

മറ്റു പ്രധാന മാറ്റങ്ങൾ:

 * പൊതുവിദ്യാഭ്യാസ ഡയറക്ടർ: അരുൺ കെ. വിജയൻ (നിലവിലെ ഡയറക്ടർ സ്നേഹിൽ കുമാർ സിംഗിനെ വ്യവസായ-വാണിജ്യ വകുപ്പ് ഡയറക്ടറായി നിയമിച്ചു).

 * ലോട്ടറീസ് ഡയറക്ടർ: കെ. ഇമ്പശേഖർ.

 * ഭക്ഷ്യസുരക്ഷാ കമ്മീഷണർ: അനു എസ്. നായർ.

 * പട്ടികവർഗ വികസന വകുപ്പ് ഡയറക്ടർ: ഡോ. ബിനു ഫ്രാൻസിസ്.

 * സിവിൽ സപ്ലൈസ് ആൻഡ് കൺസ്യൂമർ അഫയേഴ്സ് കമ്മീഷണർ: ഡോ. ഹരികുമാർ കെ.

ഇതിനുപുറമെ, വരാനിരിക്കുന്ന ശബരിമല മണ്ഡല-മകരവിളക്ക് തീർഥാടനത്തിന്റെ സുഗമമായ നടത്തിപ്പിനായി അഡീഷണൽ ജില്ലാ മജിസ്ട്രേറ്റിന്റെ പുതിയ എക്സ്കാഡർ തസ്തിക സൃഷ്ടിച്ച് ദിലീപ് കെ. കൈന്നിക്കര ഐ.എ.എസിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

 

വളരെ പുതിയ വളരെ പഴയ