തിരുവനന്തപുരം: പാതയോരങ്ങളിലും പൊതുസ്ഥലങ്ങളിലും അനധികൃതമായി സ്ഥാപിച്ചിട്ടുള്ള ബോർഡുകൾ, ബാനറുകൾ, കൊടിതോരണങ്ങൾ, കൊടിമരങ്ങൾ എന്നിവ നീക്കം ചെയ്യുന്നതിന് തദ്ദേശ സ്വയംഭരണ വകുപ്പ് കർശന മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.
നീക്കം ചെയ്യുന്ന ഓരോ പ്രചാരണ വസ്തുക്കൾക്കും 5,000 രൂപ വീതം പിഴ ഈടാക്കും. അനധികൃത ബോർഡുകൾ നീക്കം ചെയ്യുന്നതിനും പിഴ ഈടാക്കുന്നതിനും തദ്ദേശ സ്ഥാപന സെക്രട്ടറിമാർക്ക് പൂർണ്ണ ഉത്തരവാദിത്തമുണ്ടായിരിക്കും. ചുമതല നിർവ്വഹിക്കുന്നതിൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥരിൽ നിന്ന് പിഴ തുക വ്യക്തിപരമായി ഈടാക്കാനാണ് തീരുമാനം.
