Zygo-Ad

സംസ്ഥാനത്തിന് ആദ്യ അഞ്ച് മാസത്തിൽ 9,000 കോടിയുടെ അധിക നികുതി വരുമാനം; റവന്യൂ കമ്മി കുറഞ്ഞു


തിരുവനന്തപുരം: നടപ്പു സാമ്പത്തിക വർഷത്തിന്റെ ആദ്യ അഞ്ച് മാസങ്ങളിൽ (ഏപ്രിൽ - ഓഗസ്റ്റ്) സംസ്ഥാനത്തിന്റെ നികുതി വരുമാനത്തിൽ വലിയ മുന്നേറ്റം. മുൻ വർഷത്തെ അപേക്ഷിച്ച് 9,000 കോടി രൂപയിലധികം അധിക വരുമാനമാണ് സംസ്ഥാന സർക്കാരിന് ലഭിച്ചത്.

ഓണവിപണി സജീവമായിരുന്ന കഴിഞ്ഞ മാസം (ഓഗസ്റ്റ്) മാത്രം നികുതി വരുമാനത്തിൽ 4,700 കോടി രൂപയുടെ വർധനവുണ്ടായി. നികുതി പിരിവ് ഊർജ്ജിതമാക്കിയതും സാമ്പത്തിക മേഖലയിലെ ഉണർവുമാണ് ഈ നേട്ടത്തിന് കാരണമായത്.

വരുമാനം ഉയർന്നതോടെ സംസ്ഥാനത്തിന്റെ റവന്യൂ കമ്മിയിൽ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. ധനപ്രതിസന്ധികൾക്കിടയിലും കടമെടുപ്പ് പരിധി പൂർണ്ണമായി വിനിയോഗിക്കാതെ തന്നെ ക്ഷേമപദ്ധതികൾക്കും വികസന പ്രവർത്തനങ്ങൾക്കും ആവശ്യമായ തുക കണ്ടെത്താൻ സർക്കാരിന് സാധിച്ചതായി ധനകാര്യ വകുപ്പ് വ്യക്താക്കി.



വളരെ പുതിയ വളരെ പഴയ